Wednesday, 27 July 2016
Monday, 18 July 2016
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം
വായനയെ പ്രോല്‍സാപിപ്പിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയും.....
"വായന മരിക്കുന്നില്ല മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല " എന്ന് നാടിനെ അറിയിച്ചുകൊണ്ട് ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ ഷാഹുല്‍ ഹമീദെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏറ്റവും നല്ല വായനക്കാരനെ / വായനക്കാരിയെ കണ്ടെത്തുന്ന പരിപാടിക്ക് വലിയ പ്രോത്സാഹനമായി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എയ്റോസിസ് ഗ്രൂപ്പിന്റെ മാനേജിങ്ങ് ഡയറക്ടറുമായ ഷാഹുല്‍ ഹമീദ് സ്കൂളിലെത്തി.തുടര്‍ന്നു വായിക്കുക
Friday, 8 July 2016
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം
'എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം' പരിപാടിയുടെ ഭാഗമായി ഏഴ് ബി ക്ലാസ്സിലെ കുട്ടികള്‍ക്ക് വിതരണം ചെയ്ത പുസ്തകങ്ങളുടെ വായനാക്കുറിപ്പിന്റെ പ്രകാശനം ഹെഡ്മാസ്റ്ററുടെ അധ്യക്ഷതയില്‍ സ്കൂള്‍ പിടിഎ പ്രസിഡണ്ട് നിര്‍വഹിക്കുന്നു.
കൂടുതല്‍ ചിത്രങ്ങളിലേക്ക്.....
Friday, 1 July 2016
സ്നേഹ നിധി - ഉദ്ഘാടനം
വേദനയും ദുരിതവും അനുഭവിക്കുന്ന സഹപാഠികള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും സ്നേഹവും സ്വാന്തനവും പകരുന്നതിന് വിദ്യാലയ കൂട്ടായ്മകള്‍ വഴി സാമ്പത്തിക സമാഹരണം നടത്തുകയും അത് അര്‍ഹമായവര്‍ക്ക് എത്തിക്കുകയും ചെയ്യുകയാണ് സ്നേഹനിധി പദ്ധതിയുടെ ലക്ഷ്യം മിഠായി വാങ്ങാനും മറ്റുമായി നാം ചിലവഴിക്കുന്ന പണത്തില്‍ നിന്നും ഒരു പങ്ക് സ്നേഹനിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സംഭാവന ചെയ്യാം. തുക ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറണം. ക്ലാസ്സുകളില്‍ സ്ഥാപിക്കുന്ന സ്നേഹനിധി സഞ്ചിയില്‍ തുക നിക്ഷേപിക്കാം. മുഴുവന്‍ ക്ലാസ്സുകളില്‍ നിന്നും സമാഹരിച്ച സ്നേഹനിധി സ്കൂള്‍ പിടിഎ യുടെ തീരുമാനപ്രകാരം അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കും.
Subscribe to:
Posts (Atom)