2016- 17 അധ്യയനവര്‍ഷത്തെ സ്കൂള്‍ പ്രവേശനോത്സവ ഉദ്ഘാടനം രാവിലെ 9.30ന് ജില്ലാ പഞ്ചായത്തംഗം പി പി ദിവ്യ ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മധുരപലഹാര വിതരണവും, അഞ്ചാംക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ക്വിസ്സ് മത്സരവും നടത്തി.
2016- 17 അധ്യയനവര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന റാലി പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ രവീന്ദ്രന്‍ മാസ്റ്റര്‍ ഫ്ലാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡണ്ട് ശ്രീ. ജിതേഷ് പി വി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ ശ്രീ. ഹരിശ്ചന്ദ്രന്‍മാസ്റ്റര്‍ സ്വഗതവും അധ്യാപകരായ ദിലീപ് കുമാര്‍ , സുരേശന്‍ മാറ്റാംഗീല്‍, ഹരിശങ്കരന്‍ തുടങ്ങിയവര്‍ ഹരിസ്ഥിതി സംരക്ഷണ പ്രഭാഷണവും നടത്തി. ഹെഡ്മാസ്റ്റര്‍ ശ്രീ അബ്രഹാം വര്‍ഗീസ് വൃക്ഷത്തെ നടില്‍ ഉദ്ഘാടനം ചെയ്തു.
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം പരുപാടിയിലൂടെ കുട്ടികളുടെ വായനാശീലം വളര്‍ത്തുന്നതിനും ലൈബ്രറി ശാക്തീകരണത്തിനും ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പദ്ധതി ഉദ്ഘാടനം ചെയ്ത് ബഹു കല്ല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി വി പ്രീതയാണ്. അതോടൊപ്പം ആഴ്ചയില്‍ ഒരു പുസ്തകം പരിചയപ്പെടുത്തുന്നു. 'രസക്കുടുക്ക'എന്ന പുസ്തകപ്പെട്ടിയുടെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. പുസ്തക സമാഹരണത്തിന് 10D ക്ലാസ്സ് ശേഖരിച്ച പുസ്തകങ്ങള്‍ ബഹു. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. രാമകൃഷ്ണന്‍ ഏറ്റു വാങ്ങിക്കൊണ്ട് തുടക്കമിട്ടു. ഒരാഴ്ച നീളുന്ന വായനാവാരാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ രവീന്ദ്രന്‍ മാസ്റ്ററാണ്. ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി എന്ന പദ്ധതിയുടെ ഭാഗമായി പുസ്തകകിറ്റ് വിതരണം ചെയ്യുകയുണ്ടായി. കിറ്റ് വിതരണം ചെയ്തത് ബഹു. ശ്രീ. അബ്രഹാം വര്‍ഗീസ് മാസ്റ്ററാണ്. സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സതീശന്‍ മാസ്റ്റര്‍, എസ് ആര്‍ ജി കണ്‍വീനര്‍മാരായ ശ്രീമതി അജിത ടീച്ചര്‍, സുരേശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അധ്യക്ഷം വഹിച്ചത് ബഹു പി.ടി.എ. പ്രസിഡണ്ട് ശ്രീ. പി.വി. ജിതേഷ് സ്വാഗതം വില്സിനി ടി വിയും നന്ദി ടി. സുജിത്ത് മാസ്റ്ററും പറഞ്ഞു. പരിപാടിയുടെ അവസാനം ഈ പ്രദേശത്തുകാരന്‍ തന്നെയായ ശ്രീ. നാരായണന്‍ ഒരു ഏക പാത്ര നാടകം അവതരിപ്പിച്ചു. ജീവനു തന്നെ ആധാരമായ ജലം ശേഖരിച്ചു വെക്കേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചുകൊണ്ട് 'മഴക്കൊയ്ത്ത്' എന്ന നാടകത്തോടെ പരിപാടികള്‍ അവസാനിച്ചു.
No comments:
Post a Comment