സ്നേഹനിധി

സ്നേഹ നിധി - ഉദ്ഘാടനം

വേദനയും ദുരിതവും അനുഭവിക്കുന്ന സഹപാഠികള്‍ക്കും മറ്റ് പാവപ്പെട്ടവര്‍ക്കും സ്നേഹവും സ്വാന്തനവും പകരുന്നതിന് വിദ്യാലയ കൂട്ടായ്മകള്‍ വഴി സാമ്പത്തിക സമാഹരണം നടത്തുകയും അത് അര്‍ഹമായവര്‍ക്ക് എത്തിക്കുകയും ചെയ്യുകയാണ് സ്നേഹനിധി പദ്ധതിയുടെ ലക്ഷ്യം മിഠായി വാങ്ങാനും മറ്റുമായി നാം ചിലവഴിക്കുന്ന പണത്തില്‍ നിന്നും ഒരു പങ്ക് സ്നേഹനിധിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സംഭാവന ചെയ്യാം. തുക ക്ലാസ്സ് ടീച്ചര്‍ക്ക് കൈമാറണം. ക്ലാസ്സുകളില്‍ സ്ഥാപിക്കുന്ന സ്നേഹനിധി സഞ്ചിയില്‍ തുക നിക്ഷേപിക്കാം. മുഴുവന്‍ ക്ലാസ്സുകളില്‍ നിന്നും സമാഹരിച്ച സ്നേഹനിധി സ്കൂള്‍ പിടിഎ യുടെ തീരുമാനപ്രകാരം അര്‍ഹതയുള്ളവര്‍ക്ക് എത്തിക്കും.

    No comments:

    Post a Comment