ക്ലാസ്സ്തല മാഗസ്സിന്‍ പ്രകാശനം
വായനയെ പ്രോല്‍സാഹപ്പിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയും.....
"വായന മരിക്കുന്നില്ല മരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല " എന്ന് നാടിനെ
അറിയിച്ചുകൊണ്ട് ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥികള്‍. അവരുടെ കൂടെ
ഷാഹുല്‍ ഹമീദെന്ന പൂര്‍വ്വ വിദ്യാര്‍ത്ഥിയും സ്കൂളിലെ ഏറ്റവും നല്ല
വായനക്കാരനെ / വായനക്കാരിയെ കണ്ടെത്തുന്ന പരിപാടിക്ക് വലിയ പ്രോത്സാഹനമായി
സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എയ്റോസിസ് ഗ്രൂപ്പിന്റെ മാനേജിങ്ങ്
ഡയറക്ടറുമായ ഷാഹുല്‍ ഹമീദ് സ്കൂളിലെത്തി. ക്ലാസ്സുകളില്‍ പുസ്തകങ്ങളെക്കുറിച്ച് വായനക്കുറിപ്പ് തയാറാക്കുകയും അവയില്‍ മികച്ച കുറിപ്പിന് ഓരോ മാസവും സമ്മാനം നല്‍കുകയും ചെയ്യുന്നു. അങ്ങനെ തെരെഞ്ഞെടുത്ത കുറിപ്പുകളെല്ലാം തന്നെ ചേര്‍ത്തു വച്ച് അഭിമുഖം നടത്തി സ്കൂളിലെ മികച്ച വായനക്കാരനെ കണ്ടെത്തി ഒരു സൈക്കിള്‍ സമ്മാനം നല്‍കുും. ആ സമ്മാനം സ്പോണ്‍സര്‍ ചെയ്തത് എയ്റോസിസ് മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. ഷാഹുല്‍ ഹമീദാണ്.
18/07/2016ന് സ്കൂളിലേക്ക് സൈക്കിള്‍ ഏറ്റു വാങ്ങല്‍ ചടങ്ങ് നടന്നു. സ്വാഗതം പ്രിന്‍സിപ്പാള്‍ ശ്രീ. രവീന്ദ്രന്‍മാസ്റ്റര്‍, അധ്യക്ഷന്‍ പിടിഎ പ്രസിഡണ്ട് ശ്രീ ജിതേഷ് പി വി, സൈക്കിള്‍ ഏറ്റുവാങ്ങല്‍ എച്ച് എം ശ്രീ അബ്രഹാം മാത്യു, പ്രവര്‍ത്തനങ്ങളുടെ അനുഭവ വിവരണം ശ്രീമതി വിലാസിനി ടി വി, നന്ദി സ്റ്റാഫ് സെക്രട്ടറി ശ്രീ സുജിത്ത് മാസ്റ്റര്‍.
![]() |
സൈക്കിള്‍ സമ്മാനമായി നല്‍കുന്നതിലുള്ള സന്തോഷത്തെക്കുറിച്ചും പ്രചോദനത്തെക്കുറിച്ചും ശ്രീ ഷാഹുല്‍ ഹമീദ് സംസാരിക്കുന്നു |
![]() |



എഴുത്തുകാരുമായി അഭിമുഖം
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം എന്ന പരിപാടിയിലെ പ്രധാന ഇനമായ 'എഴുത്തുകാരുമായി അഭിമുഖം ' എന്നതില്‍ ശ്രീരമേശന്‍ ബ്ലാത്തൂരുമായി നടന്ന അഭിമുഖം. എഴുത്തിന്റെ അനുഭവം, ഒരുക്കം, ഭാഷ, കഥാപാത്രങ്ങള്‍, ഇതിവൃത്തം എന്നിവയെക്കുറിച്ച് കുട്ടികള്‍ ചില കാര്യങ്ങള്‍ ചോദിക്കുകയുണ്ടായി. വൈശാഖ് 10E, ആഷിക് 10E, സന്ദീപ് രാജ്കുമാര്‍ 10D, അക്ഷയ് 9E, ജാബിര്‍ 9E തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്ക് വളരെ രസകരമായ രീതിയില്‍ തന്നെ അദ്ദേഹം സംസാരിച്ചു
..
പുസ്തക സമാഹരണം - ഉദ്ഘാടനം
ക്ലാസ്സ് ലൈബ്രറിയിലേക്കുള്ള പകസ്തക കിറ്റ് വിതരണം
കൂടുതല്‍ ചിത്രങ്ങളിലേക്ക്...
എന്റെ വിദ്യാലയം എന്റെ ഗ്രന്ഥാലയം - രസക്കുടുക്ക ഉദ്ഘാടനം
No comments:
Post a Comment